
കത്തികാട്ടി പേടിപ്പിച്ച് 41കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 22 കാരനും 19 കാരനും ദുബൈ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സംഭവത്തില്‍ ഇവരുടെ പാക്കിസ്ഥാനി സുഹൃത്തും കുറ്റക്കാരനാണെന്ന് തെളിയുകയും അയാള്‍ക്ക് 10 വര്‍ഷം തടവും വിധിച്ചു.
പ്രതികള്‍ ബലാത്സംഗ ഇരയുടെ സുഹൃത്തിനെ കത്തി ചൂണ്ടിയും കല്ല് കാണിച്ചും ഭയപ്പെടുത്തി പണവും കവര്‍ന്നു. 2017 മെയ് മൂന്നിന് പുലര്‍ച്ചെ 2.30നാണ് സംഭവം നടന്നത്.
താനും സുഹൃത്തും കൂടി വരുമ്പോള്‍ ഏഴ് പേര് തങ്ങളെ വളഞ്ഞു. ഇവരില്‍ നിന്നും ഓടി രക്ഷപെട്ടപ്പോള്‍ രണ്ട് പേര് തങ്ങളെ പിന്തുടരുകയും തന്നെ ബൈക്കില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയുമായിരുന്നെന്ന് കെനിയക്കാരിയായ ബലാത്സംഗ ഇര പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് നാല് പേര് ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് സ്ത്രീ പറഞ്ഞു.
സ്ത്രീയുടെ 23കാരന് സുഹൃത്തിനെ ഇവരില്‍ രണ്ട് പേര് പിന്തുടര്ന്ന് കത്തിയും കല്ലും കാട്ടി ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു.
Post Your Comments