KeralaLatest NewsNews

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല; പതിനഞ്ച്കാരിയ്ക്ക് സംഭവിച്ചത്

ഇടുക്കി: മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചപ്പോൾ നല്‍കാത്തതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ വിദേശമദ്യ വില്‍പ്പനശാല ജീവനക്കാരന്റെ അതിക്രമം. ദേവികുളം ആര്‍ഡിഒ ഓഫീസിന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന ചായക്കടയിലെത്തിയ വിദേശമദ്യ വില്‍പ്പനശാലയിലെ വികാസ് എന്ന ജീവനക്കാരന്‍ കടയിലുണ്ടായിരുന്ന പെണ്‍കുട്ടിയോട് മദ്യപിക്കുന്നതിനായി ചില്ല് ഗ്ലാസ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നതിനാലും കടയിൽ മറ്റാരും ഇല്ലാതിരുന്നതിനാലും കുട്ടി ഗ്ലാസ് നാലകത്തിരുന്നു. ഇതോടെ ഇയാൾ ഷൈനിയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു . സംഭവം കൊണ്ടുവന്ന പെൺകുട്ടിയുടെ മാതൃസഹോദരൻ വികാസിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.ഇതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി.

വികാസ് കടക്കുള്ളിലെ സാധനങ്ങൾ തല്ലി തകർക്കുകയും മാതൃസഹോദരനെ ആക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ മാതാപിതാക്കളായ ശേഖറും വേളാങ്കണ്ണിയും കടയിൽ എത്തിയെങ്കിലും ഇവരേയും ശേഖർ ആക്രമിക്കുകയായിരുന്നു. തുടന്ന് ഇയാൾ കടയ്ക്കുനേരെ നടത്തിയ കല്ലേറിലാണ് പെൺകുട്ടിയുടെ വലതുകണ്ണിന് പരുക്കേറ്റത്. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലുകൊണ്ടുള്ള ഏറുകൊണ്ട് പെണ്‍കുട്ടിയുടെ കണ്ണിന് ആന്തരികക്ഷതം സംഭവിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദേവികുളം പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button