CinemaLatest News

മഞ്ജു വാര്യര്‍ ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജി

കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ബ്ലൂപ്രിന്റും തിരക്കഥയും കോടതി പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന് സിനിമ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചു വയ്ക്കാനോ അവകാശമില്ല. ചിത്രത്തിനെതിരെ സെന്‍സര്‍ബോര്‍ഡില്‍ നിവേദനം നല്‍കിയിരുന്നെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

shortlink

Post Your Comments


Back to top button