കൊച്ചി: അടിയന്തിര ചികിത്സയ്ക്കായി രോഗികളെ കൊച്ചിയിലെത്തിക്കാന്‍ ലക്ഷദ്വീപിന് ലഭിച്ച എയര്‍ ആംബുലന്‍സ് വഴിമാറ്റി വിട്ടതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഞായറാഴ്ച ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഭാര്യ മലീഹ ജന്മം നല്‍കിയ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്.
രാജീവ്ഗാന്ധി ആശുപത്രിയിലാണ് മലീഹ ഒരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. എന്നാല്‍ ആണ്‍കുട്ടിയുടെ നില മോശമായതിനാല്‍ കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തി. എന്നാല്‍ കൊച്ചിയില്‍ നിന്നും അഗത്തിയിയില്‍ എത്തിയ നാല് പേരെ കവരത്തിയില്‍ എത്തിക്കാന്‍ പൈലറ്റിന് നിര്‍ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് 45 നിനിറ്റോളം വൈകിയാണ് എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്.
യാത്രയ്ക്കിടെ കുട്ടിയുടെ നില ഗുരുതരമായതോടെ മെഡിക്കല്‍ എസ്‌കോര്‍ട്ടിന്റെ നിര്‍ദേശ പ്രകാരം കൊച്ചിയില്‍ എത്തുന്നതിന് പകരം അടുത്ത ആശുപത്രി എന്ന നിലയില്‍ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ചിരുന്നു.
Post Your Comments