KeralaLatest NewsNewsIndia

എയര്‍ ആംബുലന്‍സ് എത്തിയില്ല : ലക്ഷദ്വീപില്‍ നിന്നെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു

കൊച്ചി : ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. മൂന്ന് ദിവസം മുമ്പ് ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കവരത്തിയിലേക്ക് കൊണ്ടുവരികയും പിന്നീട് കൊച്ചിയിലേക്ക് എത്തിക്കുകയുമായിരുന്നു. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Read Also : നമ്മുടെ നാട്ടിൽത്തന്നെ മരവും കടത്താൻ സ്വർണ്ണവും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് : പരിഹാസവുമായി ജോയ് മാത്യു 

ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയിലെത്താന്‍ കഴിയാത്തതാണ് ആരോഗ്യനില വഷളാക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ആംബുലന്‍സ് വഴി യുവതിയെ നേരിട്ട് കൊച്ചിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. യഥാസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button