തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് ചേട്ടന്‍ ശ്രീജിത്ത് നടത്തിയ സമരത്തിനു പിന്തുണയുമായെത്തിയ സോഷ്യല്‍ മീഡിയ, എസ്‌എടി ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം മരിച്ച രുദ്രയുടെ കുടുംബത്തിന് വേണ്ടി ഒത്തുചേരാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി നാല് ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിക്കും. ‘ജസ്റ്റിസ് ഫോര്‍ രുദ്ര’.
എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ച രുദ്രയുടെ മരണം ചികിത്സാ പിഴവുമൂലമാണെന്നും പൊന്നോമനയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് രമ്യയും ഭര്‍ത്താവ് സുരേഷ് ബാബുവും മൂത്ത മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം മാസങ്ങൾ പിന്നിടുകയാണ്. ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ചികിത്സക്കായി രുദ്രയെ എസ്.എ.ടിയില്‍ എത്തിക്കുന്നത്.
ചികിത്സ തുടരവേ രുദ്രയെ മരണം കവരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടായി. കുഞ്ഞിന്റെ ശരീരത്തില്‍ പരീക്ഷണ ചികിത്സ നടത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയേത്തുടര്‍ന്ന് വീട്ടുവളപ്പില്‍ മറവുചെയ്‌ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നു. അന്വേഷണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് മന്ത്രിമാരടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയ സുരേഷ് ബാബുവും കുടുംബവും സെക്രട്ടേറിയറ്റ് നടയില്‍ സമരവും ആരംഭിക്കുകയായിരുന്നു.
Post Your Comments