ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏവരെയും അതിശയപ്പെടുത്തിയിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്. 8,230 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ മൊത്തം സമ്പത്ത്. ന്യൂ വേള്‍ഡ് വെല്‍ത്താണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പട്ടികയില്‍ അമേരിക്കയാണ് ആദ്യ സ്ഥാനത്തുള്ളത്. 64,584 ബില്യണ്‍ ഡോളറാണ് അമേരിക്കയുടെ വരുമാനം. 2017ലെ കണക്കുകള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പ്. 24, 803 ബില്യണ്‍ ഡോളറുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 19,522 ബില്യണ്‍ വരുമാനവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും ഇടം നേടി.
യുണൈറ്റഡ് കിംഗ്ഡം(യു.കെ)യാണ് നാലാം സ്ഥാനത്ത്. 9,919 ബില്യണ്‍ ഡോളര്‍ വരുമാനമാണ് യു.കെയ്ക്ക് ഉള്ളത്. ജെര്‍മനി($9,660) അഞ്ചാം സ്ഥാനത്തും ഫ്രാന്‍സ്($6,649), കാനഡ(6,393), ഓസ്‌ട്രേലിയ($6,142), ഇറ്റലി($4,272) എന്നീ രാജ്യങ്ങള്‍ യഥാക്രമം ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുണ്ട്.
ഒരോ രാജ്യത്തും താമസിക്കുന്ന വ്യക്തികളുടെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ സ്ഥലം, പണം തുടങ്ങി എല്ലാം ഉള്‍പ്പെടും. സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴികെയുള്ള വരമാനത്തിന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്.
ചൈനയുടെ സാമ്പത്തികം 22 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 2007 മുതല്‍ 2017 വരെയുള്ള ഒരു വര്‍ഷം ഇന്ത്യയുടെ സാമ്പത്തികം 3,165 ഡോളറില്‍ നിന്ന് 8,230 ഡോളറായി വര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 160 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.
Post Your Comments