ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ കിട്ടിയ താരങ്ങളില്‍ പ്രധാനിയാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍. താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവണ്‍ പഞ്ചാബില്‍ താരം കേറിക്കൂടിയത്. ഈ തിരിച്ചടി കൂടാതെ ഇപ്പോള്‍ ഗെയിലിനെ ട്രോളിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ആരാധകനുള്ള മറുപടിയായാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗെയിലിനെ പരിഹസിച്ചത്.
ചെന്നൈയ്ക്ക് ഒരു നല്ല ഓപ്പണറെ ആവശ്യമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗെയിലിനെ സ്വന്തമാക്കിയില്ല എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഗെയില്‍ മുപ്പത് കടന്നിട്ടില്ലെന്നും അതുകൊണ്ട് താരത്തെ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും ചെന്നൈ ടീം മറുപടി നല്കി.
പോയ സീസണിലെ ഗെയിലിന്റെ ബാറ്റിംഗ് ശരാശരിയെ സൂചിപ്പിച്ചായിരുന്നു ചെന്നൈയുടെ ഈ ട്വീറ്റ്. പോയ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 10 മത്സരങ്ങള്‍ കളിച്ച് ഗെയില്‍ സ്വന്തമാക്കിയത് വെറും 227 റണ്‍സായിരുന്നു. 22.22 ആയിരുന്നു ശരാശരി. ഇതേ തുടര്‍ന്ന് ഗെയിലിനെ ആര്‍സിബി കൈ ഒഴിയുകയായിരുന്നു.
Post Your Comments