KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച്‌ പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂലമറ്റം സ്വദേശി തന്നെയായ അനീഷ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരെ കാഞ്ഞാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പൊലീസ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കാണിച്ച്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button