കൊച്ചി: അഞ്ച് വൈദികര്‍ക്ക് കോടതി സമന്‍സ്. അഞ്ച് വൈദികര്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത് സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാട് കേസിലാണ്. കോടതി നോട്ടീസ് അയച്ചത് പരാതിക്കാരന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കാണ്. 5 പേരും ഈ മാസം 31 ന് കോടതിയില്‍ ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതിയുടെ നോട്ടീസ് . സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ക്കാണ് സമന്‍സ്.
read also: പുതിയ സംഘടന രൂപീകരിച്ച് സീറോ മലബാര്‍ സഭയിലെ വൈദികര്‍
കഴിഞ്ഞദിവസം കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ മൊഴി കോടതി വിശദമായി രേഖപ്പെടുത്തി. തുടര്‍ന്നാണ് സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്.
ഹര്‍ജിയിലെ ആവശ്യം സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നായിരുന്നു. സര്‍ക്കാരിന് ലഭിക്കേണ്ട നികുതി പണം നഷ്ടപ്പെട്ടുവെന്നും, കരാര്‍ ഒപ്പിട്ട ജോര്‍ജ് ആലഞ്ചേരിയാണ് ഇതിന് ഉത്തരവാദിയെന്നും, അതിനാല്‍ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിൽ.
Post Your Comments