തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ഗർഭപാത്രം മാറ്റി വെക്കുന്ന ശസ്ത്രക്രിയക്ക് കൊച്ചി അമൃത ആശുപത്രിക്കും സണ്‍റൈസ് ആശുപത്രിക്കും അനുമതി ലഭിച്ചു. ജീവിച്ചിരിക്കുന്നവരില്‍ നിന്നോ മസ്തിഷ്ക മരണം സംഭവിക്കുന്ന സ്ത്രീകളില്‍ നിന്നോ ഗര്‍ഭപാത്രം മാറ്റിവയ്ക്കാമെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള മാറ്റിവയ്ക്കലാണ് വിജയകരമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ജീവിച്ചിരിക്കുന്നവരിൽ നിന്നാവും ഗർഭപാത്രം മാറ്റി വെക്കുന്നത്.
ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രക്തക്കുഴലുകള്‍ വിജയകരമായി യോജിപ്പിക്കുന്നതാണ് പ്രധാനം. ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായി കഴിഞ്ഞാല്‍ വേണമെങ്കില്‍ ഗര്‍ഭപാത്രം മാറ്റാം. അല്ലാത്തപക്ഷം മറ്റു അവയവങ്ങൾ സ്വീകരിക്കുമ്പോൾ ചെയ്യുന്നത് പോലെ ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടതായി വരും.
Post Your Comments