Latest NewsKeralaNews

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവ് പാളത്തിനരികില്‍ ബോധമില്ലാതെ കിടന്നു; തള്ളിയിട്ടതാണെന്ന് സംശയം

കാസര്‍കോട്: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ബംഗാള്‍ സ്വദേശി അഞ്ചുമണിക്കൂര്‍ പാളത്തിനരികില്‍ കിടന്നു. പുലര്‍ച്ചെ ജോലിക്കെത്തിയ ഗാങ്മാന്‍ കണ്ടതുകൊണ്ട് യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സസ്‌മെല്‍ (25) ആണ് ട്രെയിനില്‍ നിന്നും തെറിച്ചുവീണത്.

ഗാങ്ങ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപിനെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രദീപിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ ട്രെയിനില്‍ നിന്നും തന്നെ തള്ളിയിട്ടതാണെന്ന് പ്രദീപ് പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇതുസംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. കാസര്‍കോടിനടുത്ത് മൊഗ്രാലിലാണ് പ്രദീപിനെ പാളത്തിനരികില്‍ വീണുകിടക്കുന്നത് കണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മംഗളൂരുവില്‍നിന്ന് വൈകി പുറപ്പെട്ട സാന്ദ്രഗച്ചി ട്രെയിനില്‍ നിന്നാണ് വീണതെന്നാണ് പോലീസ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വണ്ടി കാസര്‍കോട്ടെത്തിയത്. ആ വണ്ടിയില്‍ നിന്നാണ് വീണതെങ്കില്‍ ഞായറാഴ്ച രാവിലെ ആറരയ്ക്ക് ഗാങ്മാന്‍ ശീതള്‍ കാണുംവരെ പ്രദീപ് കുറ്റിക്കാട്ടില്‍ കിടന്നു.

ഗാങ്മാന്‍ ഉടന്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പോലീസും ഫയര്‍ഫോഴ്‌സ് ആംബുലന്‍സും എത്തുകയും പ്രദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button