CinemaLatest News

തമന്നയ്ക്ക് നേരെ ചെരുപ്പേറ്

ഹൈദരാബാദ്: തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ഞായറാഴ്ച ഹിമ്യത് നഗറില്‍ ഒരു ജുവലറി ഉദ്ഘാടനത്തിന് താരം എത്തിയപ്പോഴാണ് സംഭവം. 31 വയസുകാരനായ കരിമുല്ലയാണ് ബാഹുബലി നായികയ്ക്ക് നേരെ ഷൂ ഊരി എറിഞ്ഞത്.

ജൂവലറിക്ക് മുന്നില്‍ തമന്ന നിന്നപ്പോഴാണ് കരിമുല്ല ചെരുപ്പ് ഊരി താരത്തിന് നേരെ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ബിടെക് ബിരുദധാരിയാണ് പ്രതി. തമന്നയ്ക്ക് നേരെ എറിഞ്ഞെങ്കിലും ഷൂ കൊണ്ടത് ജീവലറി ജീവനക്കാരനിട്ടായിരുന്നു. അപ്പോള്‍ തന്നെ കരിമുല്ലയെ കസ്റ്റഡിയിലെടുത്തു.

അടുത്തിടെ തമന്ന അവതരിപ്പിച്ച വേഷങ്ങള്‍ ഇഷ്ടപ്പെടാത്തതിനാലാണ് ചെരുപ്പ് വെച്ച് എറിഞ്ഞതെന്നാണ് ഇയാള്‍ പറയുന്നത്. ചെരുപ്പിന് ഏറുകിട്ടിയ ജുവലറി ജീവനക്കാരന്‍ കരിമുല്ലയ്ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button