കോയമ്പത്തൂര്‍: നിങ്ങളുടെ പക്കല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കോയമ്പത്തുരിലെ ഈ പാര്‍ക്കിൽ ഇനി കേറാൻ പറ്റു. ഈ നിബന്ധന തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതു പാര്‍ക്കിലാണ്. സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചത് വിവാഹിതര്‍ എന്ന വ്യാജേന എത്തുന്ന ചിലര്‍ ഇവിടം ഇഷ്ടതാവളമാക്കിയതോടെയാണ്.
read also: സഞ്ചാരികളുടെ മനം കവരാന്‍ സഫാരി പാര്‍ക്ക് റെഡി : വന്യമൃഗങ്ങള്‍ മേയുന്നത് തൊട്ടടുത്ത് കാണാന്‍ അവസരം
കൂടാതെ, പാര്‍ക്കിലെ രജിസ്റ്റര്‍ ബുക്കില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന് കഴിയാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാര്‍ക്കിനു മുന്നിലെ ബോര്‍ഡില്‍ പറയുന്നു.
പാര്‍ക്കില്‍ കുടുംബമായി എത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. മാത്രമല്ല സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല. വിവാഹം കഴിച്ചവരാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ പ്രവേശനം നല്‍കുമെന്നും അധികൃതര്‍ പറയുന്നു.
Post Your Comments