കൊച്ചി•കഴിഞ്ഞ ദിവസം എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തിൽനിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂർ സ്വദേശി ഷാജിക്ക് ഒടുവിൽ രക്ഷയായത് രഞ്ജിനിയാണ്. ആരും സഹായിക്കാതെ റോഡിൽ കിടന്ന ഷാജിയെ രഞ്ജിനി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്നും വീണ ഷാജിയെ കണ്ടുനിന്നവർ പോലും ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്തില്ല.
You may also like this: വീപ്പയ്ക്കുള്ളില്‍ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തിയതിന്റെ പിറ്റേന്ന് ശകുന്തളയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത് മരിച്ചത് പൊലീസ് അന്വേഷണത്തിന് : ഡിഎന്‍എ പരിശോധനാ ഫലം കാത്ത് പൊലീസ്
ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനി ഒരു ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കെട്ടിടത്തിൽ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. ഷാജിയെ ആശുപത്രിയിൽ എത്തിക്കാൻ രഞ്ജിനിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. കണ്ണിൽ കണ്ട വാഹനങ്ങൾക്ക് കൈകാണിച്ചു, ആരും നിർത്തിയില്ല. പരിചയമുള്ള ആശുപത്രിയിൽ വിളിച്ചെങ്കിലും ആംബുലൻസ് സേവനം ലഭ്യമായിരുന്നില്ല. ഒടുവിൽ ലഭ്യമായ ഒരു കാറിൽ ഷാജിയേയും കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. വീഴ്ചയിൽ ഷാജിയുടെ തലയ്ക്കും കാലിനും ഗുരുതരമായ് പരുക്കേറ്റിരുന്നു. ഷാജിയെ നടുറോഡിൽ വീണുകിടക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമാണ് താൻ ഓർത്തെന്ന് രഞ്ജിനി പറഞ്ഞു. അപകടത്തിൽപ്പെട്ട ഷാജിയെ ആശുപത്രിയിൽ എത്തിക്കാതെ വെറും മരപ്പാവകളായ് നോക്കിനിന്ന പൊതുജനത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഷാജിയുടെ നില ഗുരുതരമായ് തുടരുകയാണ്.
Post Your Comments