കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട നിരവധി പേരെ കാണാതായിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
സംഭവം നടന്നയുടന്‍ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ടു. അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അപകടം നടമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. ബസില്‍ ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായാണ് സൂചന. ഇതില്‍ കുറേ ആളുകള്‍ നീന്തി കരയില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ദോംകല്ലില്‍ നിന്നും മുര്‍ഷിദാബാദിലേക്ക് പോകുകയായിരുന്ന ബസ് രാവിലെ 8.30 ഓടെയാണ് അപകടത്തില്‍ പെട്ടത്. അപകടവിവരം അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.
Post Your Comments