ചെന്നൈ: മൊബൈലില്‍ സംസാരിച്ചു നടക്കവേ ഫ്ളൈ ഓവറിൽ നിന്നും വീണ് എൻജിനീയർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും ബംഗലൂരുവിലെ അസ്സെഞ്ചര്‍ കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയറും ആയ ചൈതന്യ വുയൂരു (28) ആണ് മരിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാര്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എത്തുന്നതിനുള്ള ഫ്ളൈ ഓവറിലെ മതിലില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിടെ അബദ്ധത്തിൽ 10 അടി താഴ്ചയിലേക്ക് ചൈതന്യ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് തത്സമയം മരണമടഞ്ഞു. ചെന്നൈയില്‍ നിന്നും ബംഗലൂരുവിലേക്ക് പോകുന്നതിനാണ് ഇയാൾ വിമാനത്താവളത്തില്‍ എത്തിയതെന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണോ അപകടമെന്നു പരിശോധിക്കുന്നതായും പോലീസ് പറഞ്ഞു.
Read also ; ഡൽഹിയിൽ വാഹനാപകടം ; മലയാളി വനിത മരിച്ചു
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments