ദാവോസ്: ഇന്ത്യക്കാര്‍ സ്നേഹമുള്ളവരാണെന്നും ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഞാന്‍ ഇന്ത്യയുടെ വലിയ ആരാധികയാണ്. സിനിമയിലൂടെയും നാടകങ്ങളിലൂടെയും ഇന്ത്യയുടെ സംസ്‌കാരവും മൂല്യങ്ങളും മനസിലാക്കിയതായും മലാല പറഞ്ഞു.
ഇന്ത്യയില്‍ നിന്നും എനിക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്നും ധാരാളം കത്തുകള്‍ എനിക്ക് അവിടെ നിന്ന് വരാറുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാര്‍ എപ്പോഴും സ്നേഹവും പിന്തുണയും നല്‍കുന്നവരാണ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇരുപതുകാരിയായ മലാല പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മലാല. 2012ലാണ് മലാലയ്ക്കുനേരെ താലിബാന്‍ ആക്രമണം നടത്തിയത്.
Post Your Comments