തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രതിസന്ധിയെക്കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്.പ്രതിസന്ധിക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.മൂന്ന് മാസത്തിനകം പുനഃ സംഘടന പൂർത്തിയാക്കുമെന്നും വരവ് ചെലവിലെ വ്യത്യാസത്തിൽ 1000 കോടി സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
1507 കോടി നല്‍കിയിട്ടും പെന്‍ഷന്‍ കൊടുക്കാന്‍ പോലും ഇനിയും മാനേജ്മെന്റിന് കഴിയുന്നില്ല. മാനേജ്മെന്റ് നടത്തിപ്പില്‍ മാറ്റം വരുത്തുക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.സര്‍ക്കാരിന് അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെങ്കിലും ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുന്നതിലെ തടസങ്ങള്‍ നീക്കി പ്രശ്നം പരിഹരിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ധനമന്ത്രി ലക്ഷ്യം വെയ്ക്കുന്നത്.
Post Your Comments