Latest NewsIndiaNews

റിപ്പബ്ലിക് ദിന റാലിക്ക് നേരെ ഉണ്ടായ അക്രമം : 112 പേർ അറസ്റ്റിൽ

ലക്നോ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സംഘർഷത്തിൽ 112 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ലാണ് കാ​​​സ്ഗ​​​ഞ്ച് ന​​​ഗ​​​ര​​​ത്തി​​​ല്‍ തി​​​രം​​​ഗ ബൈ​​​ക്ക് റാ​​​ലി ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ര്‍ഷങ്ങളുടെ തുടക്കം. റാലിക്കു നേരെ ചിലർ ആക്രമണം നടത്തിയതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് സമൂഹമാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിഎച്ച്പി, എബിവിപി പ്രവർത്തകർ നടത്തിയ ബൈക്ക് റാലിക്കു നേരെ കല്ലേറുണ്ടായതിനെ തുടർന്നായിരുന്നു അക്രമ സംഭവവങ്ങൾ ഉടലെടുത്തത്.

പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടാണ് അക്രമികൾ ബൈക്ക് റാലി സംഘത്തിന് നേർക്ക് ആസിഡ് ബൾബുകൾ എറിഞ്ഞത്. പ്രദേശത്ത് രണ്ട് ബസുകൾക്കും ഒരു കാറിനും അക്രമികൾ തീയിട്ടിരുന്നു. എന്നാൽ ഞായറാഴ്ചയോടെ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button