KeralaLatest NewsNews

മൂന്നര വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം- രണ്ട് അസം സ്വദേശികള്‍ പിടിയില്‍

കോട്ടയം: നാഗമ്പടത്തു നടന്ന ഭക്ഷ്യമേളക്കിടെ മാതാപിതാക്കളുടെ ഒപ്പം എത്തിയ മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ ദമ്പതിളുടെ കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇവർ ചിങ്ങവനത്ത് പച്ചക്കറി കട നടത്തുകയാണ്. ആസാം സ്വദേശികളായ രണ്ടുപേർ പിതാവിന്റെ കയ്യിൽ നിന്ന് കുട്ടിയെ ബലം പ്രയോഗിച്ചു കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. തിരക്ക് കണക്കിലെടുത്തായിരുന്നു ഈ ശ്രമം.

കുട്ടിയുടെ കയ്യിൽ പിടിച്ചു വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടു പിതാവു ബഹളംവെച്ചതോടെ ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതു കണ്ട ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്നു രണ്ടംഗ സംഘത്തെ പിടികൂടി. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ മദ്യലഹരിയിലായിരുന്നു. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. സ്ഥലത്തെ വാൻ ജനബാഹുല്യം മുതലെടുത്തായിരുന്നു ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button