മസ്ക്കറ്റ്•ഒമാനില്‍ പത്ത് മേഖലകളിലെ 87 തസ്തികകളിലേക്ക് തൊഴില്‍ വിസയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഐ ടി, അക്കൗണ്ടിങ് – ഫിനാന്‍സ്, മാര്‍ക്കറ്റിങ് – സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ – മാനവവിഭവം, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ – മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍ എന്നീ മേഖലകളിലാണ് നിരോധനമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്ളവര്‍ക്കുവരെ പുതിയ സാഹചര്യത്തില്‍ ഒമാനിലേക്ക് വരാന്‍ സാധിക്കില്ല. ആറ് മാസത്തേക്കാണ് നിരോധനം എങ്കിലും തുടര്‍ന്ന് നിരോധനം പിന്‍വലിക്കുമെന്നതില്‍ വ്യക്തതയില്ല. 2013 ല്‍ ആറ് മാസത്തേക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയ വിവിധ തസ്ഥികകളില്‍ ഇപ്പോഴും നിരോധനം തുടരുകയാണ്. ഓരോ ആറ് മാസം കഴിയുമ്പോഴും കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്.
Post Your Comments