കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വന്‍ദുരന്തം. കഴിഞ്ഞാഴ്ച കാബൂളിലെ ആഡംബര ഹോട്ടലിന് നേരേയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഹൈ പീസ് കൗണ്‍സിലിന്റേയും നിരവധി വിദേശ എംബസികളുടേയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിലാണ് ഇന്നലെ സ്ഫോടനമുണ്ടായതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു.
95 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്.158 ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് സുരക്ഷാമേഖലയിലുള്ള പൊലീസ് ചെക്ക് പോയിന്റിന് സമീപത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ 10,000 ത്തോളം സുരക്ഷാസൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുകയും, 16,000 ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. താലിബാന്‍ പക്ഷത്തും സമാനമായ ആള്‍നാശം ഉണ്ടായിട്ടുണ്ട്.ഓരോ ദിവസവും 10 ഓളം സാധാരണക്കാരാണ് ശരാശരി കൊല്ലപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദേശ ഏംബസി ഓഫീസുകളും ഉള്ള മേഖലയില്‍ ആക്രമണത്തില്‍ പെട്ടത് അധികവും പാതയോരത്തുകൂടി നടന്നവരാണ്. മാസങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ അവകാശപ്പെട്ടു. പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തി വയ്ക്കാനുള്ള യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപിന്റെ നയം തിരിച്ചടിച്ചിരിക്കുകയാണ്. താലിബാനെ ദീര്‍ഘനാളായി പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ കൈയൊഴിയാനുള്ള നയം താലിബാനെ ചൊടിപ്പിച്ചതിന്റെ ഭാഗമായണ് തുടര്‍ച്ചയായുള്ള ആക്രമണങ്ങളെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഇവിടെ എത്തിയ ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങി.ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് കാബൂളിനെ വിറപ്പിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണമുണ്ടായത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അഫ്ഗാന്‍ ജനതയ്ക്കും സര്‍ക്കാരിനും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായുണ്ടാക്കുന്ന ഭീകരാക്രമണങ്ങള്‍ ഭരണത്തെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. പല അഫ്ഗാന്‍ നഗരങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്ത് സമാധാനം കൈവരിക്കുന്നതില്‍ അഷ്റഫ് ഗനി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയുമാണ്.
Post Your Comments