മസ്കത്ത്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ നിരോധം ഏര്‍പ്പെടുത്തി ഒമാൻ. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആറുമാസ കാലയളവിലാകും വിസാ നിരോധനം പ്രാബല്യത്തിൽ വരുന്നത്.
Read Also: ദുബായിലെ ഇന്ത്യൻ സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
അഡ്മിനിസ്ട്രേഷന് ആന്‍റ് ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെക്നിക്കൽ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അക്കൗണ്ടിങ് ആന്‍റ് ഫൈനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍റ് സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ തസ്തികകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിലവില്‍ ഇൗ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതിന് തടസമുണ്ടാകില്ല.
Post Your Comments