തിരുവനന്തപുരം: മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള എം സ്വരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ മോശമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സംഘപരിവാർ അണികൾ തന്നെയായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും വ്യക്തമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എംഎല്‍എ എം സ്വരാജ് പങ്കുവെച്ചതോടെയാണ് അപവാദങ്ങൾക്കും മോശം പ്രചരണങ്ങൾക്കും തുടക്കമായത്.
സാമൂഹ്യമാധ്യമങ്ങളിൽ ഷാനി വളരെ മോശംരീതിയിൽ വേട്ടയാടപ്പെട്ടു. ബിജെപി അനുകൂലികൾ സംഭവത്തെ മുതലെടുക്കുകയായിരുന്നു. ദുരുദ്ദേശ്യപരമായ പ്രചരണങ്ങൾ അതിരുവിട്ടതോടെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ തന്റെ പ്രതികരണവുമായി എംഎല്‍എ എം സ്വരാജ് രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വരാജിന്റെ പ്രതികരണം അറിയിച്ചത്.
സ്വരാജ് ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ.
ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ?
ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ . ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രം.
Post Your Comments