ശ്രീനഗർ: ഇന്റർനെറ്റ് സേവനങ്ങൾക്കു ജമ്മു കാഷ്മീരിൽ നിയന്ത്രണം ഏർപ്പെടുത്തി. പുൽവാമ, അനന്ത്നാഗ്, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കു പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ ഷോപ്പിയാനിൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വിഘടനവാദികൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ശനിയാഴ്ച്ച രാത്രിയാണ് ബന്ദിന് ആസ്പദമായ സംഭവം നടന്നത്. പ്രക്ഷോഭകരുടെ കല്ലേറ് രൂക്ഷമായതോടെയാണ് ഇവർക്ക് നേരെ വെടിയുതിർത്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വിഘടനവാദികൾ പ്രഖ്യാപിച്ച ബന്ദ് ഇപ്പോൾ പൂർണമാണ്. ബാരമുള്ളക്കും ബാനിഹാളിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പലയിടങ്ങളിലും വാഹനങ്ങൾ ഓടുന്നില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments