ന്യൂഡല്‍ഹി : ഇന്ത്യയിലേക്കെത്താൻ ഓരോ നിക്ഷേപകർക്കും പ്രധാനമന്ത്രി നൽകുന്ന സ്വാഗതമാണ് ഇന്ത്യയെന്നാൽ ബിസിനസ്സ് അത് വെറുമൊരു ഹാഷ് ടാഗല്ല. ‘ഇന്ത്യയെന്നാൽ ബിസിനസ്’ (39,251) സോഷ്യൽ മീഡിയയിൽ മുന്നിലെത്തിയതെന്ന് രാജ്യാന്തര സോഷ്യൽ മീഡിയ അനലിറ്റിക്സ് കമ്പനിയായ ടോക്ക് വോക്കർ വ്യക്തമാക്കി.സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത് (35,857). ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ,ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരാണ് മോദിക്ക് പിന്നിലായുള്ളത്.
‘അമേരിക്ക ഫസ്റ്റ്‘ എന്ന ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തെ മൂന്നാം സ്ഥാനത്തേക്ക് (31,499) തള്ളിയാണ് ഇന്ത്യൻ അനുകൂല ‘ഹാഷ്ടാഗ്’. സാമ്പത്തിക ഫോറത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി.ആദ്യ സ്ഥാനം യുഎസ് പ്രസിഡ്ന്റ് ഡൊണാൾഡ് ട്രംപിനാണ്. സാമ്പത്തിക ഫോറത്തിന്റെ ആദ്യദിനം ഇന്ത്യയിലെ ബിസിനസ് സാധ്യതകളെപ്പറ്റി മോദി നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തെ താരമാക്കിയത്.ന ദാവോസിൽ നാലു ദിവസം നീണ്ടു നിന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഏറെ ചർച്ചയായതും,ട്വിറ്ററിൽ ഏറെ പേർ സൂചിപ്പിച്ചതും ഈ ഹാഷ്ടാഗാണ്.
Post Your Comments