കൊല്‍ക്കത്ത: പദ്മശ്രീ ജേതാവായ ബംഗാളി നടി സുപ്രിയ ദേവി അന്തരിച്ചു. 85 വയസായിരുന്നു. നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു കാലത്തോളം ബംഗാളി സിനിമയിലെ നിറസാന്നിധ്യമായിരുന്നു.
ചൗരിംഗീ, ബാഗ് ബാന്ദി ഖേല തുടങ്ങിയവയാണു പ്രശസ്ത ചിത്രങ്ങള്‍. ബംഗാള്‍ സര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ ബംഹ വിഭൂഷണും നേടിയിട്ടുണ്ട്. സംസ്കാരം പിന്നീട്.
Post Your Comments