Latest NewsGulf

ദുബായിലെ ഫ്ളാറ്റില്‍ അനധികൃത ഗര്‍ഭഛിദ്രവും സര്‍ജറിയും ; ഡോക്ടർമാർ അറസ്റ്റിൽ

ദുബായ് ; ഫ്ളാറ്റില്‍ അനധികൃത ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തിവന്ന ഡോക്ടർമാർ അറസ്റ്റിൽ. ദുബായ് ആരോഗ്യമന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ്  നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. അവിഹിത ഗര്‍ഭം ധരിക്കുന്നവരെ പ്രവേശിപ്പിച്ച്‌ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുകയാണ് ഇവരുടെ പ്രധാന ജോലിയെന്നും ഗുരുതരമായ നിയമലംഘനങ്ങള്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നടന്നുവരുന്നതായും പോലിസ് വ്യക്തമാക്കി. ലൈസന്‍സില്ലാതെയുള്ള ചികില്‍സയിലൂടെ ആളുകളുടെ ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പേരിലാണ് ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ഇവര്‍ക്കെതിരേ പിഴയുള്‍പ്പെടെയുള്ള ശിക്ഷയ്ക്കായി കേസ് പബ്ലിക് പ്രാസിക്യൂഷന് വിട്ടു.

“സാമൂഹ്യമാധ്യമങ്ങളിലെയും മറ്റും പരസ്യങ്ങളില്‍ വഞ്ചിതരായി അപകടങ്ങളില്‍ ചെന്നു ചാടരുതെന്നും ആധികാരികത ഉറപ്പാക്കിയതിനു ശേഷം മാത്രമേ ചികില്‍സയ്ക്കായി അവയെ സമീപിക്കാവൂ” എന്നും ദുബയ് പോലിസ് അറിയിച്ചു.

“ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നും ലൈസന്‍സുള്ള ഡോക്ടര്‍മാരെന്ന വ്യാജേനയാണ് ഡോക്ടര്‍മാര്‍ ചികില്‍സ നടത്തിയതെന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വകുപ്പ് ഡയരക്ടര്‍ ഡോ. മര്‍വാന്‍ അല്‍ മുല്ല പറയുന്നു. അനധികൃത ആരോഗ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ കര്‍ശനമായ നടപടികളാണ് 2012ലെ 32ാം നമ്ബര്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം ശുപാർശ ചെയുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ദുബായ് നിവാസികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികില്‍സയും മറ്റ് ആരോഗ്യസേവനങ്ങളും ലഭ്യമാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധികൃത സ്ഥാപനങ്ങള്‍ വഴിയുള്ള ചികില്‍സ മൂലം സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കാനും ആരുമുണ്ടാവില്ല. ആരോഗ്യ രംഗത്തെ ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ തടയുന്നതിനായി സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേയുള്ള നടപടികള്‍ തുടരുമെന്നും മര്‍വാന്‍ അല്‍ മുല്ല പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button