KeralaLatest NewsNews

ദുബായ് ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കടന്ന ശേഷം മന്ത്രി.കെ.ടി.ജലീലിന്റെ പേരില്‍ ഭീഷണി മുഴക്കിയ പ്രവാസി മലയാളിയ്‌ക്കെതിരെ അന്വേഷണം

കൊച്ചി : ദുബായിലെ ബാങ്കിനെ കബളിപ്പിച്ച് കടന്ന ശേഷം മന്ത്രി കെ.ടി.ജലീലിന്റെ പേരില്‍ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായിക്കെതിരെ അന്വേഷണം.ദുബായില്‍ യുണികോണ്‍ ഇലക്ട്രോണിക്‌സ് എന്ന പേരില്‍ കമ്പനി നടത്തിയിരുന്ന മലപ്പുറം രണ്ടത്താണി പള്ളിമാലില്‍ ഹുസൈന്‍ 3.8 കോടി രൂപ ബിസിനസ് വായ്പയെടുത്തശേഷം രാജ്യം വിട്ടെന്നു നാഷനല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ കേരള പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് 2.75 കോടിയെങ്കിലും തിരിച്ചടച്ചാല്‍ കേസ് ഒഴിവാക്കി ഒത്തുതീര്‍പ്പാക്കാമെന്നു ബാങ്ക് നിലപാടെടുത്തു. ഹുസൈനെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ബാങ്കിന്റെ ഇന്ത്യയിലെ പവര്‍ ഓഫ് അറ്റോര്‍ണിയായ എക്‌സ്ട്രീം ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, ഹുസൈന്റെ അടുത്ത ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു.

എന്നാല്‍, യുഎഇയില്‍ നടന്നത് അവിടെ തീര്‍ത്താല്‍ മതി. മറ്റെന്തെങ്കിലും വേണമെങ്കില്‍ മന്ത്രി കെ.ടി.ജലീലിനെ ബന്ധപ്പെട്ടാല്‍ മതിയെന്നായിരുന്നു ഭീഷണി. ഇനി പണം തിരികെ വാങ്ങാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചു ‘പണി തരു’മെന്നും ഭീഷണിപ്പെടുത്തി.

ബാങ്ക് ചുമതലപ്പെടുത്തിയ സ്ഥാപനം, ഭീഷണിക്കെതിരെ മന്ത്രി കെ.ടി. ജലീലിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. അതേസമയം, പേരു ദുരുപയോഗം ചെയ്ത വിഷയത്തില്‍ ലഭിച്ച പരാതി അന്വേഷിക്കാന്‍ ഡിജിപിക്കു കൈമാറുമെന്നു മന്ത്രി ജലീല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button