KeralaLatest NewsNews

അമല പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

പോണ്ടിച്ചേരിയിൽ വാഹന രജിസ്‌ട്രേഷൻ നടത്തിയതിന് അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ച അമല പോളിന്റെ മൊഴി വിശ്വാസ യോഗ്യമില്ലെന്ന് ക്രൈംബ്രാഞ്ച്. നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെ ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണെന്ന് അമല മൊഴി നല്‍കിയിരുന്നു.

Read Also: അമലാപോളിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കുറച്ച് കൂടി സമയം നല്‍കണമെന്ന് അമല പോള്‍ ആവശ്യപ്പെടുകയുണ്ടായി. ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ വാങ്ങിയത്. തുടർന്ന് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button