Latest NewsNewsIndia

എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കോ ? എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ

ന്യൂഡല്‍ഹി: എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ഇതിനുപുറമെ ടി പി പീതാംബരന്‍മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ വീണ്ടും മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് നേരത്തെതന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി കേസില്‍ എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നത് യോഗം വിശദമായി ചര്‍ച്ചചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button