ന്യൂഡല്‍ഹി: “അഫ്സ്പ (സായുധ സേനാ പ്രത്യേകാധികാര നിയമം) പിന്‍വലിക്കാനോ വ്യവസ്ഥകള്‍ ലഘൂകരിക്കാനോ സമയമായിട്ടില്ലെന്ന്” കരസേന മേധാവി ബിപിന്‍ റാവത്ത്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അഫ്സ്പയിലെ ചില വകുപ്പുകള്‍ എടുത്തുകളയുകയോ ലഘൂകരിക്കുകയോ ചെയ്യാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രതികരണവുമായി കരസേന മേധാവിരംഗത്തെത്തിയത്.
“ജമ്മുകാഷ്മീര്പോലുള്ള സംഘര്‍ഷ മേഖലകളില്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സൈന്യം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കും. ഒരുതരത്തിലുള്ള പുനര്‍വിചിന്തനത്തിനും സമയമായിട്ടില്ല. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും,അന്യതായുള്ള നാശങ്ങളിലും സൈന്യത്തിനു ദുഖമുണ്ട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സൈന്യത്തിന് മികച്ച പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം വ്യക്ത്മാക്കി.
Read also ;ചൈനയുടെ വിമര്‍ശനം തള്ളി സൈനികമേധാവി
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments