ന്യൂഡല്‍ഹി: ചൈനയുടെ വിമര്‍ശനം തള്ളി സൈനികമേധാവി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ വിമർശിച്ച ചൈനയ്ക്കാണ് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മറുപടി. പ്രതിരോധമന്ത്രി രാജ്യത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിലൊക്കെ യാത്ര ചെയ്യും. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം സൈനികരുടെ പ്രശ്നങ്ങളും വിഷമതകളും നേരിട്ട് മനസിലാക്കാനാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സമാധാനത്തിന് വിഘ്നമാകും ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ അരുണാചലില്‍ സന്ദര്‍ശനം എന്നായിരുന്നു ചൈനയുടെ വിമര്‍ശനം.
Post Your Comments