വാഷിങ്ങ്ടണ്‍ ഡിസി: അമേരിക്കൻ തൊഴിൽ വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ടെക്കികള്‍ക്ക് ഇതോടെ, തടസ്സം മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ. ലോട്ടറി സംവിധാനം അവസാനിപ്പിച്ച്, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ ബാക്ക്ലോഗില്‍നിന്ന് വിസ നല്‍കാനാണ് ഭരണകൂടം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
തീരുമാനം കോണ്‍ഗ്രസ് അംഗീകരിക്കുകയും നിയമമാവുകയും ചെയ്താല്‍, ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകും.വര്‍ഷം 50,000 പേര്‍ക്ക് വിസ അനുവദിക്കുന്ന ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാമാണ് ട്രംപ് ഭരണകൂടം പിന്‍വലിക്കാനൊരുങ്ങുന്നത്. ഈ പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച ടെക്കികളോ യഥാര്‍ഥത്തില്‍ വിസ ആഗ്രഹിക്കുന്നവരോ അല്ല അമേരിക്കയിലെത്തുന്നതെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍.
ന്യുയോര്‍ക്ക് ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം, ഒട്ടേറെ തീവ്രവാദികളും ഈ വിസ സംവിധാനത്തിലൂടെ അമേരിക്കയിലെത്തിയതായും കണ്ടെത്തിയിരുന്നു.ഡൈവേഴ്സിറ്റി വിസ നിര്‍ത്തലാക്കുന്നതോടെ, ഗ്രീന്‍ കാര്‍ഡിനുള്ള ഈ കാത്തിരിപ്പ് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
Post Your Comments