നിങ്ങൾ മറ്റൊരാളിൽ നിന്നും അകലെയാണെങ്കിൽ കൂടുതലും മെസേജുകളിലൂടെയാണ് ആശയവിനിമയം സാധ്യമാകുന്നത്. എന്നാൽ പെൺകുട്ടികൾക്ക് മെസേജ് അയക്കുമ്പോൾ പുരുഷന്മാർ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും മെസേജിൽ കൂടി പറയാതിരിക്കുക. കാരണം ഏറെ ഉത്തരവാദിത്തം നിറഞ്ഞതും വികാരപരവുമായ ഒരു തീരുമാനമാണിത്. ഇത്തരം കാര്യങ്ങൾ നേരിട്ട് തന്നെ പറയുന്നതാണ് ഉത്തമം.
Read Also: രാവിലെ ഇഞ്ചിച്ചായ; ഗുണങ്ങള്‍ പലത്
മറുപടി പ്രതീക്ഷിച്ച് കൊണ്ടാണ് നമ്മൾ ഒരു സന്ദേശം അയക്കുന്നത്. എന്നാൽ ഉടനെ മറുപടി കിട്ടിയില്ലെങ്കിൽ അക്ഷമനാകരുത്. അക്ഷമനായി ‘എന്തുകൊണ്ട് മറുപടി ചെയ്തില്ല ‘എന്ന് ചോദിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. കൂടാതെ നിങ്ങൾ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്നു എന്ന തോന്നലും ഉണ്ടാകാൻ ഇടയുണ്ട്. മദ്യലഹരിയിൽ മെസേജ് അയക്കുന്നതും ഉത്തമമല്ല. മദ്യപിക്കുമ്പോൾ നിങ്ങൾ കൂടുതൽ വികാരാധിനനാകും. അവളുടെ സ്ഥിരം തമാശയോ സംസാരമോ രസിക്കാതെ വരികയും, നിങ്ങൾ മോശമായി പ്രതികരിക്കാനും സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ കുത്തുവാക്കുകൾ ഉള്ള തമാശ എല്ലാവരും സ്വീകരിക്കണമെന്നില്ല. ഇത് തെറ്റിദ്ധാരണയുണ്ടാക്കും. കൂടാതെ അവളുടെ കൂടെ ആരാണുള്ളതെന്ന് സംശയത്തോടെ ചോദിക്കുന്നതും ബന്ധത്തിൽ വിള്ളലുകളുണ്ടാക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments