Latest NewsIndia

മുതിർന്ന സിപിഎം നേതാവ് വിരമിക്കാൻ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള പാർട്ടിയിൽ നിന്നും വിരമിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നാണ് സൂചന. സിപിഎമ്മിലെ എല്ലാ ഭാരവാഹിത്വങ്ങളും ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കാനും കേരളത്തില്‍ ഗവേഷണ, വിദ്യാഭ്യാസ മേഖലകളില്‍ ശിഷ്ടകാലം ചെലവഴിക്കാനുമാണ് എസ് രാമചന്ദ്രന്‍ പിളളയുടെ തീരുമാനം.

കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് കേന്ദ്രകമ്മിറ്റി തളളിയ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് രാമചന്ദ്രന്‍ പിളള വ്യക്തമാക്കി.സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചിരുന്നില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടിന് വിരുദ്ധമായ ഒരു സ്ഥിരീകരണമാണ് എസ് രാമചന്ദ്രന്‍ പിളള നടത്തിയത്. “കോണ്‍ഗ്രസിനോടുളള സമീപനം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇപ്പോള്‍ എതിര്‍ത്തവര്‍ക്കും അപ്പോള്‍ നിലപാട് മാറ്റാന്‍ അവസരമുണ്ടെന്നും പൊതുനിലപാട് അംഗീകരിച്ചാല്‍ പ്രശ്നമില്ലെന്നും “എസ് രാമചന്ദ്രന്‍ പിളള പറഞ്ഞു.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ സിപിഎം നേതൃത്വത്തിന് പരാതി കിട്ടി എന്ന കാര്യവും സ്ഥിരികരിച്ചു. പരാതിയില്‍ പാര്‍ട്ടിക്ക് ഇടപെടാനോ നടപടിയെടുക്കാനോ സാധിക്കില്ല. കോടതിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. സാമ്ബത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെറ്റു ചെയ്തിട്ടില്ല. മക്കള്‍ക്ക് നേതാക്കള്‍ സഹായം ചെയ്താലേ പ്രശ്നമുളളുവെന്നു എസ് രാമചന്ദ്രന്‍ പിളള പറഞ്ഞു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button