വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പലരും ശാരീരിക ബന്ധത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും വെച്ചുപുലർത്താറുണ്ട്. സിനിമയും ടിവിയും കൂട്ടുകാരും പറഞ്ഞ് തന്ന അറിവുകളും തങ്ങളുടെ ഭാവനകളും ചേർത്താണ് മിക്കവരും ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൂട്ടുന്നത്. ഒരിക്കലും സിനിമയിലും ടിവിയിലും കാണുന്ന പോലെയായിരിക്കില്ല യഥാര്‍ത്ഥ ജീവിതത്തിലെ ബന്ധമെന്ന് ഉറപ്പായും അറിഞ്ഞിരിക്കണം. പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണിത്. തുടക്കത്തിൽ തന്നെ എല്ലാം മികച്ച രീതിയിൽ അവസാനിക്കണം എന്നില്ല.
Read Also: ഒരു പെൺകുട്ടിക്ക് പുരുഷൻ അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ ഇവയാണ്
ഒരിക്കലും സ്വീകരിക്കപ്പെടുന്നത് മാത്രമല്ല നല്‍കുന്നത് കൂടിയാണ് സെക്‌സ്. പങ്കാളിക്ക് പൂർണസംതൃപ്തി ഉണ്ടായോ എന്ന് ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കടമയാണ്. സ്ത്രീകള്‍ വളരെ വൈകാരികമായാണ് ഇത്തരം ബന്ധങ്ങളെ കാണുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ പലപ്പോഴും ശാരീരികാകര്‍ഷണവും കാഴ്ചയ്ക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കും. ഇത് മുൻകൂട്ടി മനസിലാക്കിയാൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാം. ശാരീരികമായ അടുപ്പം ഉണ്ടാകാൻ ദമ്പതികൾക്കിടയിൽ നല്ല ആശയവിനിമയം അത്യാവശ്യമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments