CricketLatest NewsNewsSports

ഐപിഎല്‍ താരലേലത്തിന് തുടക്കമായി : ഈ താരത്തിനെ ഏറ്റെടുക്കാതെ ടീമുകള്‍

ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് തുടക്കമായി.ബെംഗളൂരുവില്‍ രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുക. ലേലത്തിന്റെ ആദ്യ ദിനം സൂപ്പര്‍താരം ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ ഹൈദരാബാദിലെത്തിയത്. അതേസമയം മറ്റൊരു സൂപ്പര്‍താരമായ ആര്‍ അശ്വിന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ടീമുകള്‍ മൊത്തം ഉടച്ചുവാര്‍ത്തതിനാല്‍ ടീമുകളുടെ ഘടന തന്നെ മാറുന്നതാണ് ഇത്തവണത്തെ ലേലത്തിലെ പ്രത്യേകത. കീറോണ്‍ പൊള്ളാര്‍ഡ്‌സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡി എം വഴി നിലനിര്‍ത്തി. അതേസമയം മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല.ഐ പി എല്‍ താരലേലത്തില്‍ സഞ്ജു വി സാംസണിന് 8 കോടി. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button