ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. പോയ സീസണില്‍ ഡല്‍ഹി ഡേര്ഡെവിള്സിന്റെ താരമായിരുന്നു സഞ്ജു സാംസണ്.
രാജസ്ഥാന് റോയല്‍സിലൂടെയാണ് സഞ്ജു ഐപിഎല്ലില്‍ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തില്‍ സഞ്ജുവിന്റെ അടിസ്ഥാനവില. രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച കളിക്കാരനായി വളര്‍ന്ന സഞ്ജുവിനെ നാലു കോടി നല്കി കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയിരുന്നു.
നേരത്തെ കെ എല്‍ രാഹുലിനെ 11 കോടി രൂപയ്ക്ക് കിംഗ്സ് ഇലവണ്‍ പഞ്ചാബും മനീഷ് പാണ്ഡെയെ 11 കോടിക്ക് സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. കരുണ്‍ നായരെ 5.6 കോടി രൂപയ്ക്ക് കിംഗ്സ് ഇലവണ്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു.
Post Your Comments