KeralaLatest News

ഫോണ്‍ കെണി കേസ് ; വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം ; ഫോണ്‍ കെണി കേസിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. എകെ ശശീന്ദ്രനെതിരെ തെളിവില്ലെന്ന് കോടതി. പരാതിക്കാരി ആരോപണം ശരിവച്ചിട്ടില്ല. കേസ് ഉടന്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാൽപര്യ ഹർജി തള്ളി. ഹ‍ർജിക്കാരിക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്നും കോടതി കണ്ടെത്തി.

ഔദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റ വിമുക്തനാക്കിയത്. ശശീന്ദ്രൻ ഔദ്യോഗികവസതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് യുവതി മൊഴി മാറ്റി പറഞ്ഞിരുന്നു.ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും യുവതി പറഞ്ഞിരുന്നു.

“കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പാർട്ടിയിൽ തനിക്കെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് എൻസിപി നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് തീരുമാനം കൈക്കൊള്ളുന്നത്. പാർട്ടി നേതൃത്വവും ടി.പി. പീതാംബരൻ മാസ്റ്ററും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും തനിക്കു പിന്തുണ നൽകിയ മാധ്യമങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും” ശശീന്ദ്രൻ പറഞ്ഞു.

Read also ;മുൻ മന്ത്രി എ കെ ശശീന്ദ്രൻ പ്രതിയായ ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി

ഫോൺകെണി കേസ് ; കോടതി വിധിയെക്കുറിച്ച് എകെ ശശീന്ദ്രൻ പറയുന്നത്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button