കാലിഫോര്‍ണിയ: ഒരൊറ്റ കോടതി വിധിയിലൂടെ ഈ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപയാണ്. യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഈ പൂച്ചയുടെ ഉടമസ്ഥന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു കോഫി കമ്പനിക്ക് പിഴ വിധിച്ചത്. ‘ടര്‍ഡാര്‍ സൂസെ’ എന്ന ആറ് വയസ്സുകാരനായ പൂച്ചയ്ക്കും ഉടമ ടബാത്ത ബണ്ടേസണ്‍ എന്ന വ്യക്തിക്കുമാണ് അമേരിക്കയിലെ പ്രശസ്തമായ കമ്പനിയായ ഗ്രിനഡെ 5 കോടി രൂപ നല്‍കണമെന്ന് കാണിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത്. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് പിഴ.
തന്റെ സ്വതസിദ്ധമായ രൗദ്ര ഭാവം കൊണ്ട് ചെറുപ്പം തൊട്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ പൂച്ചയാണ് ടര്‍ഡാര്‍. ടര്‍ഡാറിന്റെ ഈ വിപണി മൂല്യം മനസ്സിലാക്കിയ ടബാത്ത ബണ്ടേസണ്‍ ഈ പൂച്ചയെ മുഖചിത്രമാക്കി ‘ഗ്രുംപ്പുച്ചിനോ’ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി അത് വന്‍ വിജയമാവുകയും ചെയ്തു. ഇതോടെ ഈ പൂച്ചയുടെ ചിത്രത്തിന് ആവശ്യക്കാരേറി. ഇതിനെ തുടര്‍ന്ന് ടര്‍ഡാറിന്റെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി തുടങ്ങി. ഇദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആര്‍ക്കും ടര്‍ഡാറിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.
ഇതിനിടയിലാണ് ഗ്രീനഡ് എന്ന കോഫി കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷര്‍ട്ടിലും സൂസെയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബണ്ടേസണ്‍ കോടതിയെ സമീപിച്ചത്. ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കോഫി കമ്പനി ഉടമ ബണ്ടേസണ് 5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കല്‍പ്പിച്ച് കോടതി ഉത്തരവിട്ടു.
Post Your Comments