ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്മാന് (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
നീന്തല്‍ കുളത്തിനു സമീപം കസേരയില്‍നിന്നും ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സംഭവം. എന്നാല്‍ വെള്ളിയാഴ്ചയാണ് പോലീസ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 13 ന് ആണ് ഇവരെ അവസാനമായി കണ്ടത്. ഇതിനു ശേഷം കുടുംബവുമായിപോലും ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments