Latest NewsNewsInternational

നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് സമൂഹമാധ്യമത്തിലും പിന്തുണ

വാഷിങ്ടൻ: ഇന്ത്യയിലേക്കു നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് സമൂഹമാധ്യമത്തിൽ വൻ പിന്തുണ. ‘ഇന്ത്യയെന്നാൽ ബിസിനസ്’( #IndiaMeansBusiness) എന്ന വിഷയവും ഹാഷ്ടാഗുമാണ് സാമ്പത്തിക ഫോറത്തിനിടെ ട്വിറ്ററിൽ ചർച്ചയായത്. 39,251 തവണയാണ് ഈ ഹാഷ്ടാഗ് ട്വിറ്ററിൽ സൂചിപ്പിക്കപ്പെട്ടത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം’ മൂന്നാം സ്ഥാനത്താണ്.

Read Also: ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഇന്ത്യയും നരേന്ദ്രമോദിയും : ശത്രുതയ്ക്കുള്ള കാരണവും ഭീകരര്‍ വെളിപ്പെടുത്തുന്നു

സാമ്പത്തിക ഫോറത്തിനിടെ ഏറ്റവുമധികം ചർച്ചയായ വ്യക്തി ട്രംപ് ആണ്. 2.73 ലക്ഷം തവണയാണ് ട്രംപിന്റെ പേര് മെൻഷൻ ചെയ്‌തത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തുടങ്ങിയവർക്കൊപ്പം ബോളിവുഡ് താരം ഷാരുഖ് ഖാനും മോദിക്കു പിന്നിലായുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button