
ന്യൂഡൽഹി: റിപ്പബ്ലിക് പരേഡ് വീക്ഷിക്കാൻ നാലാം നിരയിൽ ഇരിപ്പിടം അനുവദിച്ചത് താൻ കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും പബ്ളിസിറ്റിക്കായുള്ള പ്രകടനങ്ങൾ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.
റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോൾ നാലാം നിരയിലായിരുന്നു രാഹുൽഗാന്ധിക്ക് ഇരിപ്പിടം നൽകിയത്. ഒടുവിൽ സാധാരണകാർക്കൊപ്പം ആറാം നിരയിൽ ഇരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനും രാഹുലിനൊപ്പമായിരുന്നു ഇരിപ്പിടം. മുൻപ് മുൻനിരയിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷർ ഇരുന്നിട്ടുള്ളത്. എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments