KeralaLatest News

ആദ്യമായി ഒരു മുസ്ളീം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി

മലപ്പുറം: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി ഒരു മുസ്ളീം വനിത. മതമൗലിക വാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ  ജനറല്‍ സെക്രട്ടറി ജാമിദയാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലെ ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്കാരം. സാധാരണയായി പുരുഷന്‍മാരാണ് വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഇത്തരമൊരു നിര്‍ബന്ധം ഖുര്‍ആനില്‍ ഇല്ലെന്നു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി വാദിക്കുന്നു.

“പൗരോഹിത്യത്തിനെതിരായ നിലപാടിനെ തുടർന്നാണ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. നമസ്‌കാരത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ചപ്പോള്‍ മുതല്‍ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു എന്നും മറ്റിടങ്ങളിലേക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വ്യാപിപ്പിക്കുമെന്നും” ജാമിദ പറഞ്ഞു.

ഇതിന് മുൻപ് അമേരിക്കയിലെ നവോത്ഥാന മുസ്ലിം വനിത നേതാവായിരുന്ന ആമിന വദൂദ് ആണ് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നല്‍കിയത്. ഈ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശം പിന്തുടരുന്ന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ശ്രമിക്കുന്നത്.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button