വാഷിംഗ്ടണ്‍ ; ജിപിഎസ് ഉപയോഗിച്ച് കാർ ഡ്രൈവ് ചെയ്ത ആൾ നേരെ ചെന്നെത്തിയത് കായലിൽ. ജനുവരി 12ന് അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം. കാര്‍ വാടകയ്ക്കെടുത്തു ആദ്യമായി ഇവിടെ എത്തിയ മൂന്ന് സുഹൃത്തുക്കളെയാണ് ജിപിഎസ് ചതിച്ചത്. ഗൂഗിളിന്റെ വേസ് എന്ന മാപ് സംവിധാനം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്യുന്നതിനിടെ കാര്‍ ഐസ് മൂടിക്കിടന്ന കായലിലേക്ക് വീണു. ശേഷം നിരങ്ങിയിറങ്ങിയ കാർ പിന്നീട ഐസ് തകർന്ന് വെള്ളത്തിലേക്ക് വിഴുകയായിരുന്നു. മൂന്നുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട കാറിന്റെ ബംബര്‍ ഭാഗം മാത്രമാണ് കായലിന് പുറത്തേക്ക് കാണാനായതെന്നു പോലീസ് പറയുന്നു.
അപകടത്തെ തുടർന്ന് പ്രതികരണവുമായി ഗൂഗിൾ വക്താവ് ജൂലി മോസ്റ്റര്‍ രംഗത്തെത്തി. വേണ്ട പരിഷ്കാരങ്ങള്‍ വരുത്തിയാണ് വേസ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കൃത്യമായ വിവരങ്ങളാണ് വേസ് നല്‍കുന്നത്. റോഡില്‍ നോക്കി, പുറത്ത് നല്‍കിയിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ കൂടി ശ്രദ്ധിച്ചു വാഹനമോടിയ്ക്കണമെന്നും അദ്ദേഹം ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
Read also ; ട്വീറ്റ് വിവാദം, ബ്രിട്ടനോട് മാപ്പ് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്, കാരണം ഇതാണ്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments