Latest NewsNewsIndia

ഫേസ്ബുക്ക് കാമുകിയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തത് ലക്ഷങ്ങള്‍; കാമുകിയെ നേരിൽ കണ്ട് പോലീസുകാരൻ ഞെട്ടി, ഒടുവിൽ സംഭവിച്ചതിങ്ങനെ

ചെന്നൈ: ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചയാളെ പോലീസുകാരൻ കൊലപ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന്‍ കുമാര്‍ എന്നയാളാണ് വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ 22കാരനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജപ്രൊഫൈൽ നിർമ്മിച്ച് പ്രണയനാടകം കളിച്ച് പണം തട്ടിയെടുത്തതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ട്.

Read Also: ഫേക്ക് ഐഡിയില്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നവരെ തളയ്ക്കാന്‍ ഫേസ്ബുക്ക് : സംശയം ഉള്ളവരെ കണ്ടെത്താന്‍ സെല്‍ഫി വെരിഫിക്കേഷന്‍

കണ്ണന്‍ കുമാര്‍ തന്റെ കാമുകിയെ നേരിൽ കാണാൻ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്നാണ് അധ്യാപക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അയ്യനാര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ തന്നെ ചതിക്കുകയായിരുന്നുവെന്ന് കണ്ണൻ കണ്ടെത്തിയത്. ചതിയില്‍ മനംനൊന്ത് കണ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതോടെ അയ്യനാരെ കൊലപ്പെടുത്താൻ കണ്ണൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റിലായിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button