Latest NewsNewsInternational

ട്വീറ്റ് വിവാദം, ബ്രിട്ടനോട് മാപ്പ് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്, കാരണം ഇതാണ്

ട്വിറ്ററില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദത്തിനും പിന്നിലല്ല. തീവ്ര ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റ് നേരത്തെ് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ബ്രിട്ടനിലെ ഫാര്‍ റൈറ്റ് ഫ്രിഞ്ച് ഗ്രൂപ്പാണ് ആദ്യം ട്വീറ്റ് പോസ്റ്റ് ചെയ്തത്. ട്രംപ് ഇത് റീ ട്വീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഐടിവിക്ക് അനുവദിച്ച ഗുഡ് മോര്‍ണിംഗ് ബ്രിട്ടന്‍ എന്ന പരിപാടിയിലാണ് ഈ നടപടിയി്ല്‍ താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയത്.

ബ്രിട്ടീഷ് വികാരത്തെ തന്റെ ട്വീറ്റ് വൃണപ്പെടുത്തി. ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ഫിഞ്ച് ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. തനിക്ക് അവരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ഇത്തരക്കാരുമായി ഇടപെടാന്‍ തനിക്ക് താത്പര്യമില്ല, നിങ്ങള്‍ ഇവരെ കുറിച്ച് എന്നോട് പറയുന്നത് വരെ അവരെ തനിക്കറിയില്ലായിരുന്നു വെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല ഇതിന് ക്ഷമ പറയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

അവര്‍ പ്രശ്‌നക്കാരാണെന്നും വലിയ വര്‍ഗീയവാദികളാണെന്നും നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ നേരത്തെ തന്നെ ക്ഷമ പറഞ്ഞേനെ. വര്‍ഗീയത ഒട്ടും ഇല്ലാത്തയാളാണ് താനെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തായകും ഫാര്‍ റൈറ്റ് ഗ്രൂപ്പ് എന്നാല്‍ അമേരിക്കയില്‍ ഇതൊന്നുമല്ല. ഇസ്ലാമിക് ഭീകരതയ്ക്ക് എതിരെ അവബോധം ഉണ്ടാക്കണം എന്ന ലക്ഷ്യം മാത്രമാണ് വീഡിയോ ട്വീറ്റ് ചെയ്തപ്പോള്‍ തനിക്ക് ഉണ്ടായിരുന്നതെന്നും ട്രംപ് പറഞ്ഞു.

ബ്രിട്ടന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കണമെന്ന് കരുതിയിട്ടില്ല. താന്‍ ഒരുപാട് സ്വനേഹിക്കുന്ന രാജ്യങ്ങളില്‍ ഒനന്ാണ് ബ്രിട്ടന്‍. നിങ്ങളെ പ്രധാനമന്ത്രിയുമായി നല്ലരീതിയിലുള്ള ബന്ധമാണ് തനിക്കുള്ളത്. വളരെ മികച്ച പ്രകടനമാണ് അവര്‍ കാഴ്ച വയ്ക്കുന്നത്. തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. എന്നാല്‍ പലരും അങ്ങനെയല്ല കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ട്രംപ് വീഡിയോ റീ ട്വീറ്റ് ചെയ്തത്. ഇത് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മെയ് വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button