പാലക്കാട്: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ എ.വി. രാമൻകുട്ടി വാര്യർ(98) അന്തരിച്ചു. ലക്കിടി കുഞ്ചൻസ്മാരകത്തിലെ ഭരണസമിതിയംഗവും തുള്ളൽക്കളരിയിലെ വിസിറ്റിംഗ് പ്രഫസറുമായിരുന്ന രാമൻകുട്ടി വാര്യർ ഓട്ടൻതുള്ളലിന്റെ നവോത്ഥാനത്തിന് തുടക്കംകുറിച്ചവരിൽ പ്രധാന കണ്ണിയാണ്. കുഞ്ചൻ അവാർഡ്, കലാദർപ്പണ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
സല്ലാപം, സമ്മാനം, ഈ പുഴയും കടന്ന്, ബാലേട്ടൻ, തുവൽകൊട്ടാരം, ദേവദൂതൻ തുടങ്ങിയാ അന്‍പതോളം സിനിമകളിലും ആയില്യംകാവ്, അയ്യപ്പൻ തുടങ്ങി 10 സീരിയലുകളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments